Advertisment

ബ്രിക്സിലേയ്ക്ക് കൂടുതല്‍ രാജ്യങ്ങള്‍ അംഗത്വം നേടുന്നു. ഏറ്റവുമൊടുവില്‍ ഇന്തോനേഷ്യയും

റഷ്യയുടെ മേധാവിത്വത്തിലുള്ള ബ്രിക്സിലേയ്ക്ക് കൂടുതല്‍ രാജ്യങ്ങള്‍ അംഗത്വം നേടുന്നു. ഏറ്റവും ഒടുവില്‍ ഇന്തോനേഷ്യയാണ് ഇപ്പോള്‍ ബ്രിക്സില്‍ അംഗത്വം നേടിയിരിക്കുന്നത്.

New Update
brics-summit

വാഷിംഗ്ടണ്‍: റഷ്യയുടെ മേധാവിത്വത്തിലുള്ള ബ്രിക്സിലേയ്ക്ക് കൂടുതല്‍ രാജ്യങ്ങള്‍ അംഗത്വം നേടുന്നു. ഏറ്റവും ഒടുവില്‍ ഇന്തോനേഷ്യയാണ് ഇപ്പോള്‍ ബ്രിക്സില്‍ അംഗത്വം നേടിയിരിക്കുന്നത്.

Advertisment

നിലവില്‍ ഗ്രൂപ്പിന്റെ റൊട്ടേറ്റിംഗ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബ്രസീല്‍ ആണ് ഇന്തോനേഷ്യ ഔദ്യോഗികമായി ബ്രിക്‌സില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.


ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് 2009-ല്‍ ബ്രിക്സ് സ്ഥാപിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയും ചേര്‍ന്നു.


പരസ്പര നിക്ഷേപത്തിനും തുടര്‍ന്നുള്ള സാമ്പത്തിക സ്ഥിരതയ്ക്കുമുള്ള ഒരു വേദിയായാണ് ഗ്രൂപ്പിനെ ആദ്യം വിഭാവനം ചെയ്തതെങ്കിലും, പിന്നീട് അത് സുരക്ഷാ കാര്യങ്ങള്‍ ഉള്‍പ്പെടെ വിശാലമായ അജണ്ടയുള്ള ഒരു ഗ്രൂപ്പായി പരിണമിച്ചു.


ഇന്തോനേഷ്യയുടെ അംഗത്വം 2023-ല്‍ ബ്രിക്സ് നേതാക്കള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ്  ഇന്തോനേഷ്യ ഗ്രൂപ്പില്‍ ചേരാന്‍ തീരുമാനിച്ചത്.


 

 

Advertisment