ഹിന്ദുക്കളെ ആക്രമിച്ച കനേഡിയന്‍ പൊലീസുകാരന്‍; പ്രോ-ഖാലിസ്ഥാന്‍ മാര്‍ച്ചില്‍ പങ്കെടുത്തയാള്‍തക്ക്  ക്ലീന്‍ ചിറ്റ് നല്‍കി കാനഡ

ഹിന്ദുക്കളെ ആക്രമിച്ച കനേഡിയന്‍ പൊലീസുകാരന് ക്ലീന്‍ചിറ്റ് നല്‍കി കാനഡ. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിനെതിരെ നടന്ന ഖാലിസ്ഥാന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച ഹിന്ദുവിശ്വാസികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് കനേഡിയന്‍ പൊലീസുകാരന് ക്ലീന്‍ ചിറ്റ് ലഭിച്ചത്.

author-image
രാജി
Updated On
New Update
CLEAN SHEAT

കാനഡ: ഹിന്ദുക്കളെ ആക്രമിച്ച കനേഡിയന്‍ പൊലീസുകാരന് ക്ലീന്‍ചിറ്റ് നല്‍കി കാനഡ. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിനെതിരെ നടന്ന ഖാലിസ്ഥാന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച ഹിന്ദുവിശ്വാസികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് കനേഡിയന്‍ പൊലീസുകാരന് ക്ലീന്‍ ചിറ്റ് ലഭിച്ചത്.

Advertisment

എക്‌സില്‍ വൈറലായ വീഡിയോയില്‍ പൊലീസുകാരന്‍ പ്രതിഷേധക്കാരെ ഉപദ്രവിക്കുന്നത് വ്യക്തമായിരുന്നു. ബ്രാംപ്ടണ്‍ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറിയ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ അവിടെയുണ്ടായിരുന്ന ഭക്തജനങ്ങളെ അടക്കം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. സംഭവത്തിനെതിരെ പ്രതിഷേധിക്കാന്‍ അണിനിരന്ന ഹിന്ദുക്കളെയാണ് കനേഡിയന്‍ പൊലീസുകാരനായ ഹരീന്ദര്‍ സോഹി മര്‍ദ്ദിച്ചത്. 

പ്രതിഷേധക്കാരുടെ തലയില്‍ ഇടിക്കുകയും ബാറ്റണ്‍ ഉപയോഗിച്ച് തല്ലുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേസമയം സോഹിയെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു അവിടെയെത്തിച്ചേര്‍ന്ന മറ്റ് ഉദ്യോഗസ്ഥരും സ്വീകരിച്ചത്.

സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനം ഉയരുകയും പൊലീസുകാരനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. കാനഡയിലെ പീല്‍ പൊലീസിലെ ഉദ്യോഗസ്ഥനാണ് സോഹി. ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധങ്ങളിലും മാര്‍ച്ചുകളിലും ഇയാള്‍ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്തതിന് ഇയാള്‍ സസ്‌പെന്‍ഷന്‍ നടപടിയും നേരിട്ടിട്ടുണ്ട്. 

അതുകൊണ്ടുതന്നെ സോഹിയെ ഖാലിസ്ഥാന്‍ വാദിയെന്നാണ് ഹിന്ദുസമൂഹം വിമര്‍ശിക്കുന്നത്. എന്നാല്‍ സോഹി തെറ്റുകാരനല്ലെന്ന നിലപാടിലാണ് കാനഡയിലെ പീല്‍ പൊലീസ്.

പ്രതിഷേധക്കാര്‍ പ്രകോപിതരായതോടെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനായി ഇടപെടലുകള്‍ നടത്തുക മാത്രമാണ് പൊലീസുകാരന്‍ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ്, സോഹിക്ക് കനേഡിയന്‍ പൊലീസിന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചത്. കാനഡയും ഇന്ത്യയും തമ്മില്‍ പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

Advertisment