സ്വകാര്യ ജെറ്റുകളുടെ മലിനീകരണത്തില്‍ ഇരട്ടിയോളം വര്‍ദ്ധന, ഈ വ്യവസായം ഭാവിയില്‍ വളരുമെന്നും ഇത് കാര്‍ബണ്‍ പുറംതള്ളല്‍ കൂട്ടുമെന്നും പഠനം

സ്വകാര്യ ജെറ്റുകള്‍ പുറംതള്ളുന്ന കാര്‍ബണ്‍ അളവില്‍ ഇരട്ടിയോളം വര്‍ധനയെന്ന് റിപ്പോര്‍ട്ട്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
carbon jet

സ്റ്റോക്‌ഹോം: സ്വകാര്യ ജെറ്റുകള്‍ പുറംതള്ളുന്ന കാര്‍ബണ്‍ അളവില്‍ ഇരട്ടിയോളം വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2023 വരെ ഇടയില്‍ സ്വകാര്യ ജെറ്റ് കാര്‍ബണ്‍ പുറംതള്ളല്‍ 46 ശതമാനം വര്‍ദ്ധിച്ചതായി കണക്ക്. സ്വീഡനിലെ ലിനേയസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

Advertisment

ലോകകപ്പ്, കാന്‍സ് തുടങ്ങിയ പ്രധാന ആഗോള ഇവന്റുകളുടെ മലിനീകരണത്തിന് ആക്കം കൂട്ടിയതായി പഠനത്തില്‍ പറയുന്നു. ഈ പരിപാടികള്‍ക്കായി സ്വകാര്യ ജെറ്റുകള്‍ കൂടുതലായി ഉപയോഗിച്ചിരുന്നു. പ്രൈവറ്റ് ജെറ്റുകള്‍ 15.6 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറംതള്ളുന്നതായാണ് പഠനത്തില്‍ പറയുന്നത്. 

ഇത് ലോകത്തെ ആകെ കൊമേഴ്സ്യല്‍ വ്യോമയാനത്തിന്റെ രണ്ട് വ്യത്യാസത്തില്‍ മാത്രം താഴെയാണ്. അതായത് ആകെ വിമാനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണിന്റെ അളവോളം സ്വകാര്യ ജെറ്റുകള്‍ പുറംതള്ളുന്നു.

പഠനത്തിനായി 2019 മുതല്‍ 2023 വരെ പറന്ന 18. 7 സ്വകാര്യ വ്യോമയാന ചാര്‍ട്ടറുകള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. പല സ്വകാര്യ ജെറ്റ് യാത്രകളും 500 കിലോമീറ്ററുകള്‍ താഴെയാണ്.

ലോകത്തിലെ സ്വകാര്യ ജെറ്റുകളുടെ മൂന്നില്‍ രണ്ട് ഭാഗവും അമേരിക്കയിലാണ് ഉപയോഗിക്കുന്നത്. സ്വകാര്യ ജെറ്റ് വ്യവസായം ഭാവിയില്‍ വളരുമെന്നും ഇത് കാര്‍ബണ്‍ പുറംതള്ളല്‍ കൂട്ടുമെന്നും പഠനത്തില്‍ പറയുന്നു. ലോകത്ത് ആകെ 2,56,000 പേര്‍ മാത്രമാണ് സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.

Advertisment