റിയോ : ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതും യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷമാദ്യം മുടങ്ങിയ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങള്‍ക്കും പരസ്പര നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഒരു വ്യാപാര കരാര്‍ ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ യുകെ പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാര്‍ സാംബത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമല്ല യുകെയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂലൈയില്‍ യുകെയിലെ സാമ്പത്തിക വളര്‍ച്ചയ്ക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വ്യാപകമായ വളര്‍ച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സംസാരിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം യുകെയിലേക്ക് കടന്നുകയറി ഇന്ത്യന്‍ സാംബത്തിക കുറ്റവാളികളുടെ വിഷയം ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചു.
യുകെയിലേയ്ക്ക് കടന്ന ഇത്തരം കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും രണ്ട് ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.