ഡാളസ്: അമേരിക്കയിലെ ഡാളസില്‍ പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിന് വെടിയേറ്റു. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് നേരെയാണ് വേണ്ടിയുണ്ട പതിച്ചത്. ഡാളസിലെ ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ ആയിരുന്നു സംഭവം നടന്നത്.
സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ 2494 വിമാനത്തിന്റെ കോക്ക്പിറ്റിന് സമീപമാണ് വെടിയുണ്ട പതിച്ചത്. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം എട്ടരയോടെയാണ് സംഭവം ഉണ്ടായത്.
സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി വിമാനം താഴെയിറക്കി. തുടര്‍ന്ന് യാത്രക്കാരെയെല്ലാം തന്നെ വിമാനത്തില്‍ നിന്നും ഇറക്കി. വിമാനം പിന്നീട് ഇന്‍ഡ്യാന പോളീസിലെ വിമാനത്തവാളത്തിലേക്ക് കൊണ്ടുപോയി.
സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് ഡാളസ് ലവ് ഫീല്‍ഡ് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വ്യോമ ഗതാഗതം കുറച്ച് സമയത്തേക്ക് മാത്രമാണ് തടസ്സപ്പെട്ടതെന്നും അവര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.