തീപിടിത്തത്തില്‍ നാല് ഇന്ത്യക്കാരും മരിച്ചത് ടെസ്ലയുടെ ഇലക്ട്രോണിക് വാതിലുകള്‍ തുറക്കാത്തതിനെ തുടര്‍ന്ന്

തീപിടിത്തത്തില്‍ മരിച്ച നാല് ഇന്ത്യക്കാരും കാറിന്റെ വാതിലുകള്‍ തുറക്കാത്തതിനാല്‍ കത്തിക്കരിഞ്ഞാണ് മരിച്ചതെന്ന് റിപ്പോര്‍ട്ട്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ടെസ്‍ല സൈബർട്രക്ക് നിർമ്മാണം 2022ലേക്കു മാറ്റി; മൂന്ന് വകഭേദങ്ങളിലാണ് ടെസ്‌ല സൈബര്‍ട്രക്ക് വിപണിയിലെത്തുക

ടോറാന്റോ: തീപിടിത്തത്തില്‍ മരിച്ച നാല് ഇന്ത്യക്കാരും കാറിന്റെ വാതിലുകള്‍ തുറക്കാത്തതിനാല്‍ കത്തിക്കരിഞ്ഞാണ് മരിച്ചതെന്ന് റിപ്പോര്‍ട്ട്. ടൊറന്റോയിലുണ്ടായ ദാരുണമായ അപകടത്തില്‍ അവര്‍ സഞ്ചരിച്ചിരുന്ന ടെസ്ല  ഗാര്‍ഡ്റെയിലില്‍ ഇടിച്ച്മറിഞ്ഞ് തൂണിലേക്ക് ഇടിച്ചുകയറി വാഹനത്തിന് തീപിടിച്ചാണ് ജീവന്‍ നഷ്ടമായത്. 

Advertisment

അഗ്‌നിക്കിരയായ വാഹനത്തിനുള്ളില്‍ കുടുങ്ങിയ സ്ത്രീയെ കാറിന്റെ ചില്ല് തകര്‍ത്താണ് രക്ഷപ്പെടുത്തിയത്. ടൊറന്റോ പോലീസ് ഡ്യൂട്ടി ഇന്‍സ്പിയുടെ അഭിപ്രായത്തില്‍, ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ഗാര്‍ഡ്റെയിലില്‍ ഇടിച്ചപ്പോഴാണ് അപകടമുണ്ടായത്. 

ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചതായി ഡെപ്യൂട്ടി ഫയര്‍ ചീഫ് ജിം ജെസ്സോപ്പ് പറഞ്ഞു. തീ അണച്ചതിന് ശേഷം അഗ്‌നിശമന സേനാംഗങ്ങള്‍ വാഹനത്തിനുള്ളില്‍ നാല് പേരെ കണ്ടെത്തി. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. 26, 29, 32 വയസ്സുള്ള മൂന്ന് പുരുഷന്മാരും 30 വയസ്സുള്ള ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.

അപകടത്തിന് ശേഷം യാത്രക്കാര്‍ ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കുടുങ്ങിയതും തീയില്‍ നിന്ന് രക്ഷപ്പെടാന്‍ തടസമായത് ടെസ്ല മോഡല്‍ വൈയുടെ ഇലക്ട്രോണിക് ഡോറുകള്‍ കാരണമായിരിക്കാമെന്ന് ദൃക്സാക്ഷി പറയുന്നു.

കത്തുന്ന ടെസ്ലയില്‍ നിന്ന് 25-കാരിയെ വലിച്ചെടുക്കുകയാരുന്നു. ഇടിയുടെ ആഘാതത്തില്‍ ടെസ്ലയുടെ വാതിലുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല എന്ന് രക്ഷാപ്രവര്‍ത്തകനായ റിക്ക് ഹാര്‍പ്പര്‍ പറഞ്ഞു. കുടുങ്ങിയ സ്ത്രീ അകത്ത് നിന്ന് അവ തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കട്ടികൂടിയ പുക കാരണം മറ്റ് യാത്രക്കാര്‍ ഉള്ളില്‍ ഉണ്ടായിരുന്നതായി തനിക്ക് ആദ്യം മനസ്സിലായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഒക്ടോബര്‍ 24 ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഗാര്‍ഡ്റെയിലില്‍ ഇടിക്കുകയും പിന്നീട് തൂണില്‍ ഇടിക്കുകയും വാഹനത്തിന് തീപിടിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു.

കത്തുന്ന കാറില്‍ നിന്ന് 25 കാരിയായ യുവതിയെ കാനഡ പോസ്റ്റ് ഡ്രൈവറാണ് രക്ഷപ്പെടുത്തിയത്. അപകടത്തിന്റെയും തീപിടുത്തത്തിന്റെയും കാരണം ഇപ്പോഴും അജ്ഞാതമാണ്. കൂടാതെ സാക്ഷികളോ ഡാഷ്‌ക്യാം ഫൂട്ടേജുള്ള ആരെങ്കിലുമോ ട്രാഫിക് സേവനങ്ങളുമായി ബന്ധപ്പെടാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment