തിരുവനന്തപുരം: റിസര്‍വ് ബാങ്ക് പണ നയ സമിതിയുടെ തീരുമാനങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥക്കും വിപണികള്‍ക്കും ഗുണകരമാകുമെന്ന് പ്രമുഖ ധനകാര്യ വിദഗ്ധന്‍ ഡോ. വി. കെ. വിജയകുമാര്‍.
വിലക്കയറ്റത്തിന്റെ കൂടിയ നിലവാരം കണക്കിലെടുക്കുമ്പോള്‍ വില സ്ഥിരതയ്ക്കാണ് ആര്‍ബിഐ ഊന്നല്‍ നല്‍കിയത്. സിആര്‍ആര്‍ 50 ബിപി കുറയ്ക്കാനുള്ള തീരുമാനം 1.16 ട്രില്യണ്‍ രൂപ അധികമായി എത്താനിടയാക്കുക വഴി പണമൊഴുക്കിലെ കുറവ് പരിഹരിക്കുകയും ബാങ്കുകളുടെ ഫണ്ട് സംബന്ധിച്ച ചിലവ് കുറയ്ക്കുകയും ചെയ്യും. വിപണിയുടെ കാഴ്ചപ്പാടില്‍ ഇത് നയപരമായ മികച്ച തീരുമാനമാണ്. ബാങ്കിംഗ് ഓഹരികള്‍ക്ക് ഗുണകരവും. അദ്ദേഹം പറഞ്ഞു.