യാത്രാ വിമാനം തകര്‍ന്നത് റഷ്യന്‍ ആക്രമണമാകാം എന്ന വാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി അസര്‍ബൈജാന്‍ എയര്‍ലൈന്‍സ്.
ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകളാണ് വിമാനാപകടത്തിന് കാരണമായതെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്.
അപകടത്തിന് പിന്നാലെ ബാക്കുവില്‍ നിന്നും റഷ്യയിലേക്ക് സര്‍വ്വീസ് നടത്തേണ്ടിയിരുന്ന 8 വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതായും എയര്‍ലൈന്‍സ് എക്സില്‍ കുറിച്ചു.
'അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ ജെ2-8243 വിമാനം അപകടത്തില്‍പെട്ടതു കൊണ്ടാണ് റഷ്യയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകള്‍
ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകളാണ് വിമാനം അപകടപ്പെടുന്നതിലേക്ക് നയിച്ചത്.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സര്‍വ്വീസ് റദ്ദ് ചെയ്യുന്നത് തുടരും' അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് എക്സില്‍ കുറിച്ചു.
യാത്രക്കാരുടെ ഇന്‍ഷൂറന്‍സ് തുക അടക്കമുള്ള നഷ്ടപരിഹാരങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.