130 വര്‍ഷത്തിനിടെ ആദ്യമായി ഫുജി അഗ്‌നിപര്‍വ്വതത്തില്‍ നിന്നും മഞ്ഞ് അപ്രത്യക്ഷമായതായിരുന്നു കഴിഞ്ഞ കുറച്ചാഴ്ചകളായി ചര്‍ച്ചാ വിഷയം. 1894 മുതലാണ് ഫുജി അഗ്‌നിപര്‍വ്വതത്തെ കുറിച്ച് രേഖപ്പെടുത്താനാരംഭിച്ചത്. ഇതിന് ശേഷം ആദ്യമായാണ് ഫുജി അഗ്‌നിപര്‍വതം മഞ്ഞില്ലാത്ത ഓക്ടോബര്‍ മാസം കടന്നു പോകുന്നത്.
നിരവധി യാത്രക്കാര്‍ ഫുജി കാണാനെത്തുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ സഞ്ചാരികളെ നിരാശരാക്കി ഫുജിയില്‍ നിന്നും മഞ്ഞൊഴിഞ്ഞ് നിന്നു. സാധാരണയായി ഒക്ടോബര്‍ ആദ്യം മുതല്‍ പകുതി വരെയാണ് അഗ്‌നിപര്‍വ്വതത്തിലെ കൊടുമുടിക്ക് ചുറ്റും മഞ്ഞ് വീഴ്ചയുണ്ടാകുന്നത്.
പതിവ് തെറ്റി ഒരു മാസത്തിന് ശേഷം പര്‍വ്വത മുകളില്‍ മഞ്ഞ് വീഴ്ച സജീവമായി. നവംബര്‍ 6 ന് ഷിസുവോക്കയിലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയാണ് ഫുജി പര്‍വതത്തില്‍ മഞ്ഞ് കണ്ടെത്തിയത്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ജപ്പാനില്‍ താപനില ശരാശരിയേക്കാള്‍ 1.76 സെല്‍ഷ്യസ് (3.1 ഫാരന്‍ഹീറ്റ്) കൂടുതലായിരുന്നു. ഓക്ടോബറിലും ഈ താപനില തുടര്‍ന്നതോടെ ഫുജിയില്‍ നിന്നും മഞ്ഞ് അകന്ന് നിന്നത്.
2016 ഒക്ടോബര്‍ 26 ആയിരുന്നു ഇതിന് മുമ്പ് ഏറ്റവും വൈകി ഫുജിയില്‍ മഞ്ഞെത്തിയ വര്‍ഷം. ജപ്പാനിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നായ മൗണ്ട് ഫുജി. 300 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫുജി അവസാനമായി പെട്ടിത്തെറിച്ചത്.