ഗാസയില്‍ വംശീയ ഉന്മൂലനം നടക്കുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേല്‍ മുന്‍ പ്രതിരോധ മന്ത്രി

ഗാസയില്‍ ഇസ്രയേല്‍ ചെയ്തത് യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവുമെന്ന് ഇസ്രയേല്‍ മുന്‍ പ്രതിരോധ മന്ത്രി മോഷെ യാലോണ്‍

New Update
yelone-1122209

ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ ചെയ്തത് യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവുമെന്ന് ഇസ്രയേല്‍ മുന്‍ പ്രതിരോധ മന്ത്രി മോഷെ യാലോണ്‍. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തീവ്ര വലതുപക്ഷക്കാരും ചേര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്ന് പലസ്തീനികളെ തുരത്താന്‍ നോക്കുന്നു. അവിടെ ജൂത വാസസ്ഥലങ്ങള്‍ പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും മോഷെ യാലോണ്‍ ഇസ്രയേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

2013 -16 കാലയളവില്‍ നെതന്യാഹുവിന് കീഴില്‍ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചയാളാണ് മോഷെ യാലോണ്‍. അന്നുമുതല്‍ നെതന്യാഹുവിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുക പതിവായിരുന്നു യാലോണ്‍.

ഗാസ സംഘര്‍ഷത്തില്‍ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മേധാവി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷത്തിലധികമായി ഗാസയില്‍ ഇസ്രയേല്‍ നടത്തിവരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്.

Advertisment