/sathyam/media/media_files/2024/12/11/rJh2y31iWvWKBjNZu1mv.jpg)
ഗാസ: കുടിവെള്ളവും ഭക്ഷണവും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങളുടെ കുറവ് മൂലം ഗാസയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്.
ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന കുട്ടികളടക്കമുള്ളവര്‍ക്ക് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. വടക്കന്‍ ഗാസയിലെ ഇന്‍ഡോനേഷ്യന്‍ ആശുപത്രിയിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
പരുക്കേറ്റവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല
ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള ബെയ്റ്റ് ലാഹിയയിലെ ആശുപത്രിയിലാണ് ഇങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്.
ഒക്ടോബര്‍ ആദ്യം മുതല്‍ ഇസ്രായേല്‍ സൈനിക ഉപരോധം ശക്തമാണ്. പലസ്തീനിയന്‍ ആരോഗ്യ വിദഗ്ധര്‍ അടക്കം വിഷയത്തില്‍ വലിയ ആശങ്കയാണ് രേഖപ്പെടുത്തുന്നത്.
ചികിത്സയില്‍ കഴിയുന്ന അറുപതോളം രോഗികളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇവരുടെ ജീവിതം അപകട നിലയിലാണെന്നും ഏത് സമയവും മരണം പോലും സംഭവിക്കാമെന്നുമാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
പരുക്കേറ്റവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. ആശുപത്രിക്കുള്ളിലെ മാനുഷിക സാഹചര്യം അങ്ങേയറ്റം അപകടകരമാണ്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ കഷ്ടപ്പാടുകള്‍ വര്‍ദ്ധിക്കുകയാണെന്നുമാണ് ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us