Advertisment

ഗാസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ആഗോള ശരാശരിയേക്കാള്‍ ഇരട്ടിയെന്ന് പ്രസ് യൂണിയന്‍

ഒരു വര്‍ഷത്തിനിടെ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം ആഗോള ശരാശരിയുടെ ഇരട്ടിയിലധികം വരുമെന്ന് പലസ്തീന്‍ പ്രസ് യൂണിയന്‍.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jouralist

ഗാസ: ഒരു വര്‍ഷത്തിനിടെ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം ആഗോള ശരാശരിയുടെ ഇരട്ടിയിലധികം വരുമെന്ന് പലസ്തീന്‍ പ്രസ് യൂണിയന്‍.

Advertisment

2023 ഒക്ടോബര്‍ മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ 183 മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് പ്രസ് യൂണിയനായ ഫലസ്തീനിയന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് പുറത്തുവിട്ടു. ഈ കണക്ക് ലോകമെമ്പാടും പ്രതിവര്‍ഷം കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയാണ്.

സത്യത്തിന്റെ സാക്ഷികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗസ്സയിലെ പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇസ്രായേല്‍ അധിനിവേശ സേന ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലകള്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും സിന്‍ഡിക്കേറ്റ് ഊന്നിപ്പറഞ്ഞു. 

പത്രപ്രവര്‍ത്തനത്തിനും മാനവികതക്കുമെതിരെ നടത്തിയ ഭയാനകമായ കൊലയെ 'മാധ്യമ ചരിത്രത്തിലെ ഏറ്റവും വലുതും ക്രൂരവുമായ കൂട്ടക്കൊലയെന്നാണ്  പലസ്തീന്‍ പ്രസ് യൂണിയന്‍ വിശേഷിപ്പിച്ചത്.

 

Advertisment