ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍, 3 പേര്‍ മരിച്ചു, 30 ലധികം പേര്‍ക്ക് പരിക്ക്

ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. തെക്കന്‍ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളിലാണ് വ്യോമാക്രമണം നടത്തിയത്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hisbulla palastiene

ബെയ്‌റൂത്ത്: ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. തെക്കന്‍ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 30-ലധികം പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment

ഹിസ്ബുള്ളയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളാണ് സൈന്യം തകര്‍ത്തത്. മുന്നറിയിപ്പ് നല്‍കാതെയായിരുന്നു ആക്രമണമെന്നും കനത്ത നാശനഷ്ടങ്ങളാണുണ്ടയതെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ കെട്ടിടങ്ങള്‍ നിലംപരിശാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഐഡിഎഫ് എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

ഒക്ടോബര്‍ ആദ്യം മുതല്‍ക്കേ ടയര്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടന്നിരുന്നു. ലെബനനിലെ യുനെസ്‌കോയുടെ ലോക പൈതൃക പുരാവസ്തു സൈറ്റുകളും ഭീഷണിയിലാണ്. തെക്കന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. 

ഇസ്രായേലിന്റെ അന്താരാഷ്ട്ര കവാടമായി പ്രവര്‍ത്തിക്കുന്ന ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന് സമീപത്തുള്ള സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയിരിന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍ തിരിച്ചടിച്ചത്.

Advertisment