യുദ്ധം അവസാനിപ്പിക്കാന്‍ ഐ.ഡി.എഫ് തലവനും ഇസ്രായേല്‍ പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നു

ബന്ദിമോചനം സൈനിക നീക്കത്തിലൂടെ അസാധ്യമാണെന്നും, യുദ്ധം സൈനികരില്‍ മടുപ്പുളവാക്കുന്നുവെന്നും ഇരുവരും നെതന്യാഹുവിനോട് പറഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

New Update
nethanyu



Advertisment

ടെല്‍ അവീവ്: യുദ്ധം അവസാനിപ്പിക്കാന്‍ ഐ.ഡി.എഫ് തലവനും ഇസ്രായേല്‍ പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. ബന്ദിമോചനം സൈനിക നീക്കത്തിലൂടെ അസാധ്യമാണെന്നും, യുദ്ധം സൈനികരില്‍ മടുപ്പുളവാക്കുന്നുവെന്നും ഇരുവരും നെതന്യാഹുവിനോട് പറഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രതിരോധ മന്ത്രി യോവ് ഗാലന്റും ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത് ഇസ്രയേല്‍ മാധ്യമമായ ജറൂസലം പോസ്റ്റ് ആണ്. 

സംഘര്‍ഷ ബാധിത മേഖലകളായ ഗാസയിലും, ലബനാനിലും വെടിനിര്‍ത്തണമെന്നതാണ് ഇസ്രായേല്‍ പ്രതിരോധ വകുപ്പ് മൊത്തത്തില്‍ ആഗ്രഹിക്കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി സൈനികര്‍ കൊല്ലപ്പെടുന്നതോടെ സൈനികമായി ഇനി വന്‍നേട്ടങ്ങള്‍ കൈവരിക്കാനുകുമെന്ന പ്രതീക്ഷ അവര്‍ക്കില്ല.

ഹമാസ് ബന്ദികളാക്കിയ 101 ഇസ്രായേലികളെ തിരികെ കൊണ്ടുവരണമെങ്കില്‍ യുദ്ധം അവസാനിപ്പിക്കുക മാത്രമാണ് വഴി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വെടിനിര്‍ത്തലിന് ഇരുവരും നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ശക്തമാക്കുന്നത്.

Advertisment