മയോട്ട്: ഏകദേശം ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റായ ചിഡോ വീശിയതിനെ തുടര്‍ന്ന് മയോട്ട് ദ്വീപീലേക്ക് ഫ്രാന്‍സില്‍ നിന്ന് കപ്പലിലും സൈനിക വിമാനങ്ങളിലും സഹായം എത്തിക്കുന്നു.
ചിഡോ ചുഴലിക്കാറ്റില്‍ നൂറുകണക്കിനോ ആയിരക്കണക്കിനോ ആളുകള്‍ മരിച്ചതായി മയോട്ടിലെ അധികാരികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ ഔദ്യോഗിക മരണസംഖ്യ 14 ആയിരുന്നു.
മരണസംഖ്യ ഉയരുന്നു
ഫ്രാന്‍സില്‍ നിന്നും രക്ഷാസംഘങ്ങളെയും മെഡിക്കല്‍ ഉദ്യോഗസ്ഥരെയും അയച്ചിട്ടുണ്ട്. അടുത്തുള്ള ഫ്രഞ്ച് പ്രദേശമായ റീയൂണിയനും ടണ്‍ കണക്കിന് സാധനങ്ങളുമെത്തിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്ലോ മയോട്ടിന്റെ തലസ്ഥാനമായ മാമൂദ്സോവില്‍ എത്തിയിരുന്നു. മനുഷ്യരുടെ എണ്ണമെടുക്കാന്‍ ദിവസങ്ങളും ദിവസങ്ങളും എടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചിഡോ വരുത്തിയ നാശനഷ്ടങ്ങള്‍ മറികടക്കാന്‍ വരും ദിവസങ്ങളില്‍ 800 ലധികം രക്ഷാപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു.