പിറന്നാള്‍ ആഘോഷത്തിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പിറന്നാള്‍ ആഘോഷത്തിനിടെ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

New Update
aryan reddy

ജോര്‍ജിയ: പിറന്നാള്‍ ആഘോഷത്തിനിടെ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ജോര്‍ജിയയിലെ വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം നടത്തി  പിറന്നാള്‍ ആഘോഷത്തിനിടെ തെലങ്കാന സ്വദേശിയായ ആര്യന്‍ റെഡ്ഢിയാണ് മരിച്ചത്.

Advertisment

നവംബര്‍ 13നാണ് സംഭവം നടന്നത്.  തന്റെ പിറന്നാള്‍ ആഘോഷിക്കാനായി കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു ആര്യന്‍. ആഘോഷം നടന്നുകൊണ്ടിരിക്കെ ആര്യന്‍ തന്റെ പക്കലുണ്ടായിരുന്ന തോക്ക് വൃത്തിയാക്കാന്‍ പോയി. അതില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റാണ് ആര്യന്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ശബ്ദം കേട്ട് കൂട്ടുകാര്‍ വന്ന് നോക്കുമ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ആര്യനെയാണ് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ, മാസ്റ്റര്‍ ഓഫ് സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ആര്യന്‍.

Advertisment