ന്യൂയോര്‍ക്ക്: സ്വദേശിവത്ക്കരണവും പൗരത്വപ്രശ്നവുമൊക്കെ നേരിടുന്നതില്‍ യു എസില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ യു എസില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം മോശമല്ല.
മെക്സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും ശേഷം യു എസിലെ അനധികൃത കുടിയേറ്റക്കാരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍. 2019-22 കാലയളവിലെ പ്യൂ റിസര്‍ച്ചിന്റെ വിശകലനത്തിലാണ് ഈ കണക്കുകള്‍ പറയുന്നത്.
യു എസിലെ അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ നാല് ദശലക്ഷത്തിലധികം ആളുകളുള്ള മെക്സിക്കോയ്ക്കാണ് മൂന്നിലൊന്ന് പങ്ക്. 725,000 പേരുള്ള ഇന്ത്യയക്കാരുടെ പങ്കാളിത്തം 6.6 ശതമാനമാണ്.
അനധികൃത കുടിയേറ്റക്കാരുടെ വലിയ സംഖ്യയുള്ള മറ്റ് രാജ്യങ്ങളിലും സമീപ വര്‍ഷങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബ്രസീല്‍, കാനഡ, കൊളംബിയ, ഇക്വഡോര്‍, ഇന്ത്യ, മുന്‍ സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ എന്നിവയെല്ലാം 2019 മുതല്‍ 2022 വരെ വളര്‍ച്ച കൈവരിച്ചതായി 2024 ജൂലൈയില്‍ പുറത്തിറക്കിയ പ്യൂ പഠനം പറയുന്നു.
യു എസില്‍ താമസിക്കുന്ന ഏഷ്യന്‍ വംശജരായ 1.7 ദശലക്ഷം അനധികൃത വ്യക്തികളില്‍ പകുതിയോളം ഇന്ത്യക്കാരാണ്.
ഏകദേശം 18,000 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതായി ജനുവരി 21ന് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.