വാഷിംഗ്ടണ്‍: അഴിമതിക്കേസില്‍ പെട്ട ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കെതിരെ ന്യൂയോര്‍ക്ക് കോടതിയിലുള്ള കുറ്റാരോപങ്ങളെക്കുറിച്ച് അറിയാമെന്നും ഇത് ഒരു തരത്തിലും ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ്.
ഊര്‍ജ്ജ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കൈക്കൂലി നല്‍കിയെന്നും വഞ്ചനാപരമായ ഇടപാടുകള്‍ നടത്തിയെന്നും ആരോപിച്ചാണ് യു.എസ് കോടതി അദാനിക്കെതിരെ കേസെടുത്തത്.
അദാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ഭരണകൂടത്തിന് അറിയാമെന്ന് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ശക്തമായ അടിത്തറയില്‍ കെട്ടിപ്പടുത്തതാണെന്ന് വൈറ്റ് ഹൗസ് വക്താവ് ഉറപ്പിച്ചുപറഞ്ഞു.
ഗൗതം അദാനെതിരായ കൈക്കൂലി ആരോപണങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രതിസന്ധി മറികടക്കാന്‍ യുഎസിന് കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.