അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമോ?. ഇന്ത്യക്കാര്‍ ആശങ്കയില്‍

അമേരിക്കന്‍ പ്രസിഡന്റായി ചുമലയേറ്റാല്‍ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്ന നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ 18,000 ത്തോളം ഇന്ത്യക്കാരും ആശങ്കയില്‍. 

New Update
trumph 1234

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമലയേറ്റാല്‍ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്ന നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയില്‍ 18,000 ത്തോളം ഇന്ത്യക്കാരും ആശങ്കയില്‍. 

Advertisment

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടു കടത്തിലിനായിരിക്കും താന്‍ നേതൃത്വം കൊടുക്കുകയെന്ന് തിരഞ്ഞെടുപ്പു പ്രചാരണ വേളയിലും വിജയത്തിനു ശേഷവും ട്രംപ് പറഞ്ഞിരുന്നു.

464646


നാടു കടത്തലിനുള്ള മുന്നോടിയായി യു. എസില്‍ അനധികൃതമായി കഴിയുന്നവരുടെ പട്ടിക യു. എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ.) നവംബറില്‍ പുറത്തു വിട്ടിരുന്നു.  ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമ പട്ടികയാണ് പുറത്തു വിട്ടത്. 


അതില്‍ 17,940 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. കൂടുതലും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. 

തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാന്‍ വിദേശസര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.സി.ഇ. പറഞ്ഞു.

നിലവില്‍ ഇന്ത്യ, പാകിസ്താന്‍, ഭൂട്ടാന്‍, ചൈന, റഷ്യ, ഇറാന്‍ തുടങ്ങി 15 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

Advertisment