ഇറാന്‍: നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ടെഹ്റാന്‍ ഗൂഢാലോചന നടത്തിയെന്ന യുഎസിന്റെ 'തികച്ചും അടിസ്ഥാനരഹിതമായ' ആരോപണങ്ങളാണെന്ന് ഇറാന്‍. മുന്‍പുള്ളതോ നിലവിലുള്ളതോ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള വധശ്രമത്തില്‍ ഇറാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണങ്ങള്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.
ട്രംപിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഇറാനിയന്‍ പൗരനെ പ്രതി ചേര്‍ത്തതായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യാന്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നിര്‍ദ്ദേശിച്ചെന്നാണ്. ട്രംപിനെതിരായ കൊലപാതക ഗൂഢാലോചന പരാജയപ്പെട്ടെന്ന് യുഎസ് ആരോപിച്ചു.