ഗാസ: വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ ഇസ്രായേല്‍ സൈന്യം പിന്മാറിയതിനെ തുടര്‍ന്ന് ഗാസയുടെ നിയന്ത്രണം വീണ്ടും ഹമാസിന്റെ കയ്യിലായി. ഗാസ നിയന്ത്രിക്കാനായി ഹമാസ് ആയിരക്കണക്കിന് സൈനികരെയാണ് തെരുവുകളിലേക്ക് അയക്കുന്നത്.
ഗാസയില്‍ ഹമാസ് ഇപ്പോഴും പ്രബല ശക്തിയായി തുടരുന്നുവെന്നാണ് കരാര്‍ വ്യക്തമാക്കുന്നത്. ഹമാസിനെ നശിപ്പിക്കാനോ മറ്റൊരു ബദല്‍ ശക്തിപ്പെടുത്താനോ ഇസ്രായേലിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
'സായുധരായി നിലകൊള്ളുന്ന ഹമാസ് ഇസ്രായേല്‍ സര്‍ക്കാറിനും സൈന്യത്തിനുമുള്ള അടിയാണ്' എന്നാണ് ഇസ്രായേലി മുന്‍ ബന്ദി ചര്‍ച്ചക്കാരനും ഇപ്പോള്‍ നയതന്ത്ര അഭിഭാഷക ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ കമ്മ്യൂണിറ്റീസ് ഓര്‍ഗനൈസേഷന്റെ മിഡില്‍ ഈസ്റ്റ് ഡയറക്ടറുമായ ഗെര്‍ഷോണ്‍ ബാസ്‌കിന്‍ പറഞ്ഞത്. 'യുദ്ധം നടത്തിയ ഇസ്രായേലിന് ലക്ഷ്യങ്ങളൊന്നും സാധിക്കാനായില്ലെന്ന് ഇത് എടുത്തുകാണിക്കുന്നുവെന്നും' അദ്ദേഹം പറഞ്ഞു.