യമന്‍: യെമനിലെ ഹൂതികള്‍ക്കെതിരെ ഇസ്രയേല്‍ സൈനിക നടപടിക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.
തുടര്‍ച്ചയായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി യെമനിലെ ഹൂതി ഗ്രൂപ്പിനെതിരെ സൈനിക ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേലി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹൂതികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും ഡ്രോണും തടഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനവുമായി ഇസ്രയേല്‍ മുന്നോട്ട് വന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറ് ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഇസ്രയേലിനെ ലക്ഷ്യമാക്കി ഹൂതികള്‍ വിക്ഷേപിച്ചതായി അധികൃതര്‍ അറിയിച്ചു.
ആക്രമണം ആരംഭിക്കാനുള്ള ഇസ്രയേല്‍ നേതൃത്വത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ഇതിനായി ഇന്റലിജന്‍സ് ഉറവിടങ്ങള്‍ മാറ്റുകയും ദൗത്യത്തിനായി പ്രവര്‍ത്തന യൂണിറ്റുകള്‍ തയ്യാറാക്കുകയും വേണമെന്ന റിപ്പോട്ടികളാണ് പുറത്ത് വരുന്നത്.