/sathyam/media/media_files/2025/01/02/bFQYsGNwr0tqQdRbKzVK.jpeg)
പൊതുസ്ഥലത്ത് പുകവലിച്ചാല്‍ പിഴയേര്‍പ്പെടുത്തിയ നിരവധി രാജ്യങ്ങളുണ്ട്. ഇപ്പോള്‍ പൊതുസ്ഥലത്തെ പുകവലിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇറ്റലിയിലെ മിലാനിലും.
സിറ്റി സ്ട്രീറ്റുകള്‍, ആള്‍കൂട്ടങ്ങള്‍ എന്നിവിടങ്ങളില്‍ വെച്ച് പുകവലിച്ചാല്‍ ഇനി കടുത്ത പിഴയൊടുക്കേണ്ടി വരും. പൊതുസ്ഥലത്ത് വെച്ച് പുകവലിച്ചാല്‍ 40 മുതല്‍ 240 യൂറോ വരെയാണ് പിഴ അടയ്‌ക്കേണ്ടത്.
2020-ല്‍ സിറ്റി കൗണ്‍സില്‍ പാസാക്കിയ മിലാന്റെ എയര്‍ ക്വാളിറ്റി ഓര്‍ഡിനന്‍സ്, പുകവലി നിരോധനം കര്‍ശനമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നത്.
2021 മുതല്‍, പാര്‍ക്കുകളിലും കളി സ്ഥലങ്ങളിലും ബസ് സ്റ്റോപ്പുകളിലും പുകവലിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും പൊതു സ്ഥലങ്ങളിലെ പുകവലിയില്‍ നിന്നുള്ള സംരക്ഷണമേര്‍പ്പെടുത്താനും പൗരന്മാരുടെ ആരോഗ്യനിലവാരമുയര്‍ത്താനുമാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പടുത്തുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us