/sathyam/media/media_files/2024/11/23/iFziPwmFlh4hfGaMr6mx.jpg)
ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ജില്ലാതല നിര്‍വഹണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ.വി. ബിന്ദു സംസാരിക്കുന്നു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ബ്്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത രജീഷ്, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ആര്യാ രാജന്‍, എന്നിവര്‍ സമീപം.
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഒന്നാംഘട്ടം വിജയകരമാക്കിയതുപോലെ രണ്ടാംഘട്ടവും വിജയമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിമാക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു.
കോട്ടയം ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ജില്ലാതല നിര്‍വഹണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്്.
രണ്ടാംഘട്ടത്തിന്റെ ഭാഗമായി വിദ്യാലങ്ങളും കലാലയങ്ങളും 100 ശതമാനം ഹരിതമാക്കാനും പെതുസ്ഥലങ്ങളുടെ സമ്പൂര്‍ണ ശുചീകരണം നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഓഫീസുകള്‍ ഹരിത ഓഫീസുകളാക്കുന്നതിന് വകുപ്പുകള്‍ മുന്‍കൈയെടുക്കണം. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ അവലോകനം യോഗം ഉടന്‍ ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
2024 ഒക്ടോബര്‍ രണ്ടിനാരംഭിച്ച ജനകീയ ക്യാമ്പയിന്‍ അഞ്ചുഘട്ടമായി അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30ന് ആണു പൂര്‍ത്തിയാകുന്നത്. ഒന്നാംഘട്ട പൂര്‍ത്തീകരണം നവംബര്‍ ഒന്നിന് സാധ്യമായിരുന്നു. ഒന്നാംഘട്ടത്തിന്റെ ഭാഗമായി 578 ഹരിതവിദ്യാലയങ്ങളും(52.83%) 31 ഹരിത കലാലയങ്ങളും(35%)2413 ഹരിത ഓഫീസുകളും(45.39%) മൂന്നു ഹരിത വിനോദസഞ്ചാരകേന്ദ്രങ്ങളും 4029(14.86 %) ഹരിത അയല്‍ക്കൂട്ടങ്ങളും സാധ്യമാക്കി. ഒരു തദ്ദേശസ്ഥാപനത്തില്‍ ഒന്ന് എന്ന നിലയില്‍ 74 ടൗണുകളുടെ സൗന്ദര്യവല്‍ക്കരണവും നടപ്പാക്കി. 49 ഇടങ്ങളില്‍ പൊതുസ്ഥല ശുചീകരണവും സാധ്യമാക്കി.
2024 ഡിസംബര്‍ 31ന് ക്യാമ്പയിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുഴുവന്‍ വിദ്യാലയങ്ങളും(1092 എണ്ണം) കലായങ്ങളും(106) ഇതിന്റെ ഭാഗമായി ഹരിതമായി പ്രഖ്യാപിക്കും. 25% (എട്ടെണ്ണം) വിനോദസഞ്ചാരകേന്ദ്രങ്ങളും അയല്‍ക്കൂങ്ങളും (6779 എണ്ണം)ഹരിതമാക്കും.
ജനുവരി 26ന് മൂന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഹരിതസ്ഥാപനങ്ങളും (5316)മാര്‍ച്ച് എട്ടിന് നാലംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഹരിതഅയല്‍ക്കൂട്ടങ്ങളും (16630) , മാര്‍ച്ച് 30ന് അഞ്ചാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഹരിതവിനോദസഞ്ചാരകേന്ദ്രങ്ങളും(30 എണ്ണം) 100 ശതമാനം എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നീര്‍ച്ചാലുകളുടെ ശുചീകരണത്തിനായി ഡിസംബറില്‍ ഹരിതകേരളം മിഷന്റെ 'ഇനി ഞാന്‍ ഒഴുകട്ടെ' ക്യാമ്പയിന്റെ മൂന്നാംഘട്ടം ആരംഭിക്കും. ക്യാമ്പയിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ പാക്കിങ് പ്രോത്സാഹിപ്പിക്കല്‍, കുട്ടികളുടെ ഹരിത സഭ, ഹരിത കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനുകള്‍, റെയില്‍വേയിലെ മാലിന്യസംസ്‌കരണം, വ്യപാരസ്ഥാപനങ്ങളില്‍ മാലിന്യങ്ങള്‍ തരംതിരിച്ചു നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍, വിപുലമായ പ്രചരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കും.
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എല്ലാ ഏജന്‍സികള്‍ക്കും റിസോഴ്സ് പേഴ്സണ്‍സിനും പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൃത്യമായ ധാരണ നല്‍കുന്നതിനും ചുമതലകള്‍ നിര്‍വഹിച്ചു നല്‍കുന്നതിനും ജില്ലാതലത്തില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഡിസംബര്‍ 27,28 തിയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ചാണ് നാലുബാച്ചുകളായി തിരിച്ചു ജില്ലാതല ശില്‍പശാല. യോഗത്തില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ബ്്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ആര്യാ രാജന്‍, അജിത രജീഷ്, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എസ്. ഐസക്, അസിസ്റ്റന്റ് ഡയറക്ടര്‍ ജി. അനീസ്, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ബിന്ദു അജി, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ ജോസ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ പി.എ. അമാനത്ത് എന്നിവര്‍ പങ്കെടുത്തു.