കോട്ടയത്ത് ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

New Update
tharif ps

കോട്ടയം : യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കും വില്പനയ്ക്കായി പൊതികളാക്കുന്നതിനിടയ്ക്ക് എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലൂടെ ഒരു കിലോയില്‍ അധികം കഞ്ചാവുമായി പത്തില്‍ വീട്ടില്‍ താരിഫ് പി .എസ് ( 20)നെ കോട്ട എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം ഉണ്ടായിരുന്ന നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ജില്ലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനുമായ ബാദുഷ ഷാഹുല്‍ എന്നയാളെരണ്ടാം പ്രതിയായും എക്‌സൈസ് കേസെടുത്തു.

Advertisment

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ R .ജയചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലായിരുന്നുപ്രതി പിടിയിലായത്. 

വേളൂര്‍ ഗ്രാമീണ്‍ ചിറ ബൈപ്പാസില്‍ വച്ച് പ്രതിയായ താരീഫ് കഞ്ചാവ്‌ചെറു പൊതികളിലാക്കു ബോഴാണ് പിടിയിലായത്. പിടിയിലാവുമ്പോഴും ഇയാളുടെ ഫോണിലേക്ക് നിരവധിയാളുകളാണ് കഞ്ചാവ് ആവശ്യപ്പെട്ട് കോളുകള്‍ എത്തുന്നുണ്ടായിരുന്നു .കഞ്ചാവിന്റെ ഉറവിടം കണ്ടു പിടിക്കാനും, മറ്റ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനും എക്‌സൈസ് അന്വേഷണം ശക്തമാക്കി. 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പാര്‍ട്ടിയില്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ അഖില്‍.A, EI(gr) സുനില്‍കുമാര്‍, IB AEI (g) S. രാജേഷ്, AEI (g) മാരായ കണ്ണന്‍.സി, C.K. സുരേഷ്, ആനന്ദരാജ്.ബി,   Po (gr) ഹരി കൃഷ്ണന്‍, CEO മാരായ രാജീഷ് പ്രേം, ജോസഫ്, ദിബിഷ്, ഗില്‍ഫു.P. സക്കീര്‍, ഡ്രൈവര്‍ മുഹമ്മദ് ഹാരിസ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ടി കേസ് കോട്ടയം റേഞ്ചിലെ CR.no. 67/2024 (U/s 20 b (ii)(B) ) ആയി റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ആണ്.

 

Advertisment