/sathyam/media/media_files/2024/11/20/Ul954XwF54yosrqeuhz6.jpg)
ഷാര്‍ജ: ലതിക അങ്ങേപ്പാട്ടിന്റെ ഐവറി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'പുറന്തോടു ഭേദിച്ച ആമ 'എന്ന കഥാസമാഹാരം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ റൈറ്റേഴ്‌സ് ഫോറത്തില്‍ വച്ച് പ്രകാശനം ചെയ്തു.
എഴുത്തുകാരനും, മാധ്യമപ്രവര്‍ത്തകനുമായ അമ്മാര്‍ കിഴൂപറമ്പ്, സിനിമ നിര്‍മ്മാതാവും, എഴുത്തുകാരനുമായ മന്‍സൂര്‍ പള്ളൂരിന് പുസ്തകം കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.
/sathyam/media/media_files/2024/11/20/54r0kvKYgJssKDham25x.jpg)
സാമൂഹ്യപ്രവര്‍ത്തകനും, എഴുത്തുകാരനു മായ പുന്നക്കന്‍ മുഹമ്മദലിയുടെ അദ്ധ്യക്ഷത യില്‍ എഴുത്തുകാരന്‍ അഖില്‍ദാസ് പുസ്തകപരിചയം നടത്തി. കൈരളി പ്രവാസലോകം പ്രൊഡ്യൂസര്‍ റഫീഖ് റാവുത്തര്‍, എഴുത്തുകാരനും, ഫോട്ടോഗ്രാഫറു മായ പ്രവീണ്‍ പാലക്കീല്‍ എന്നിവര്‍ സംസാരിച്ചു.
ലതിക അങ്ങേപ്പാട്ട് നന്ദി രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ ശ്രീമതി ലതിക അങ്ങേപ്പാട്ടിന്റെ രണ്ടാമത്തെ പുസ്തകമാണ് പുറന്തോടു ഭേദിച്ച ആമ. ആദ്യ പുസ്തകം അഗ്‌നിവര്‍ഷം 2022ല്‍ പ്രസിദ്ധീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us