കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ ലിസ്റ്റ് : 18 ഇന്ത്യന്‍ ഏജന്‍സികളും 160 കുവൈറ്റ് കമ്പനികളുമാണ് പുതിയ പട്ടികയില്‍

കുവൈറ്റിലെ ഇന്ത്യന്‍ എംബസി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പേര് വിവരങ്ങള്‍ പുതുക്കി പ്രസിദ്ധീകരിച്ചു.

New Update
employment fraud 1

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പേര് വിവരങ്ങള്‍ പുതുക്കി പ്രസിദ്ധീകരിച്ചു. 18 ഇന്ത്യന്‍ ഏജന്‍സികളും 160 കുവൈറ്റ് കമ്പനികളുമാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Advertisment

ഡല്‍ഹിയിലെ എട്ടും മുംബൈയിലെ നാലും അടക്കം 18 ഏജന്‍സികളാണ് പുതുക്കിയ പട്ടികയിലുള്ളത്. ജനറല്‍ ട്രേഡിംഗ്, കോണ്‍ട്രാക്ടിംഗ്, കേറ്ററിംഗ്, റസ്റ്റോറന്റുകള്‍, മെഡിക്കല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന 160 കമ്ബനികളും കരിമ്ബട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കല്‍, ശമ്പളം നല്‍കാതിരിക്കല്‍, ശാരീരിക പീഡനം മുതലായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനങ്ങളെ ഇന്ത്യന്‍ എംബസി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരാതികള്‍ പരിഹരിക്കാത്ത സാഹചര്യങ്ങളില്‍ കമ്പനികളെ എംബസി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴിലാളികളോട് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

ഇതിനു പുറമെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനികളിലേക്ക് പുതിയ ഇന്ത്യന്‍ തൊഴിലാളികളെ നേരിട്ടോഅല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ റിക്രൂട്ട് ചെയ്യുന്നതിന് എംബസി നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും.

Advertisment