Advertisment

പൊലീസ് കസ്റ്റഡിയിലിരിക്കെ ചാനലുകള്‍ക്ക് ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിമുഖം. നടപടിയെടുത്ത് പഞ്ചാബ് സര്‍ക്കാര്‍

പൊലീസ് കസ്റ്റഡിയിലിരിക്കെ ചാനലുകള്‍ക്ക് ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി അഭിമുഖം നല്‍കിയ സംഭവത്തില്‍ നടപടിയെടുത്ത് പഞ്ചാബ് സര്‍ക്കാര്‍.

New Update
Lawrence Bishnoi Gang

പഞ്ചാബ്: പൊലീസ് കസ്റ്റഡിയിലിരിക്കെ ചാനലുകള്‍ക്ക് ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയി അഭിമുഖം നല്‍കിയ സംഭവത്തില്‍ നടപടിയെടുത്ത് പഞ്ചാബ് സര്‍ക്കാര്‍.

Advertisment

സംഭവത്തില്‍ പഞ്ചാബ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു കൊണ്ടാണ് നടപടിയെടുത്തത്. ഡിഎസ്പി ഗുര്‍ഷേര്‍ സിങ്ങ് സന്ധുവിനെയാണ് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.


പൊലീസ് കസ്റ്റഡിയിലിരിക്കെ 2023 മാര്‍ച്ചില്‍ രണ്ട് സ്വകാര്യ ചാനലുകളിലൂടെയാണ് ബിഷ്‌ണോയുടെ അഭിമുഖം നല്‍കിയിരുന്നത്.


ബിഷ്ണോയി പഞ്ചാബിലെ ഖറാറില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി യുടെ കസ്റ്റഡിയിലായിരുന്നു ബിഷ്‌ണോയ്.

സംഭവം ഏറെ വിവാദമായതോടെ ഈ വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ചാനലുകളില്‍ ബിഷ്‌ണോയി അഭിമുഖം നല്‍കിയത് പൊലീസിന്റെ പിന്തുണയോടെയായിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഡിഎസ്പിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. 


നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2022 മെയ് 29ന് പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാല കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ലോറന്‍സ് ബിഷ്ണോയ്.

Advertisment