സ്ത്രീകളെ മനുഷ്യരായി കാണുന്നില്ല, താലിബാനെതിരെ രംഗത്തിറങ്ങണമെന്ന് മുസ്ലിം നേതാക്കളോട് അഭ്യര്‍ഥനയുമായി മലാല

അഫ്ഗാനില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനെതിരെ രംഗത്തിറങ്ങാന്‍ മുസ്ലീം നേതാക്കളോട് നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. 

New Update
അടുത്ത തവണ പിഴയ്ക്കില്ലെന്ന് ഭീഷണി ! തനിക്കെതിരായ വധഭീഷണിയില്‍ ഇമ്രാന്‍ ഖാന്‍ മറുപടി പറയണമെന്ന് മലാല

ദില്ലി: അഫ്ഗാനില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനെതിരെ രംഗത്തിറങ്ങാന്‍ മുസ്ലീം നേതാക്കളോട് നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. 

Advertisment

ഇസ്ലാമാബാദില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് മലാല ഇക്കാര്യം പറഞ്ഞത്. 


താലിബാന്‍ സ്ത്രീകളെ മനുഷ്യരായി കാണുന്നില്ലെന്ന് അഫ്ഗാന്‍ സ്ത്രീകളുടെ അവകാശങ്ങളെ താലിബാന്‍ അടിച്ചമര്‍ത്തുന്നതിനെ അപലപിച്ചുകൊണ്ട് യൂസഫ്‌സായി പറഞ്ഞു. 


അവര്‍ തങ്ങളുടെ കുറ്റകൃത്യങ്ങളെ സാംസ്‌കാരികവും മതപരവുമായ ന്യായീകരണം കൊണ്ട് മറയ്ക്കുകയാണെന്നും മലാല കുറ്റപ്പെടുത്തി.


 

Advertisment