മണപ്പുറം ഗ്രൂപ്പിനു കീഴില്‍ 5000 തൊഴിലവസരങ്ങള്‍

തൊഴിലന്വേഷകര്‍ക്ക് 5000ലധികം തൊഴിലവസരങ്ങള്‍ തുറന്നു നല്‍കി മണപ്പുറം ഗ്രൂപ്പ്.

New Update
manappuram

തൃശൂര്‍: തൊഴിലന്വേഷകര്‍ക്ക് 5000ലധികം തൊഴിലവസരങ്ങള്‍ തുറന്നു നല്‍കി മണപ്പുറം ഗ്രൂപ്പ്. രാജ്യത്തുടനീളം മണപ്പുറം ഗ്രൂപ്പിന് കീഴിലുള്ള മണപ്പുറം ഫിനാന്‍സ്, ആശീര്‍വാദ് മൈക്രോഫിനാന്‍സ്, കമ്പനിയുടെ ഉപ സ്ഥാപനങ്ങള്‍ എന്നിവയിലാണ് അവസരങ്ങളുള്ളത്. തസ്തികകളുടെയും അപേക്ഷിക്കാന്‍ ആവിശ്യമായ യോഗ്യതകളുടെയും വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു;

Advertisment

manappuram 123
 
തസ്തികകള്‍:

ഓഡിറ്റ്, ക്രെഡിറ്റ് ഓപ്പറേഷന്‍സ്, കംപ്ലൈന്‍സ്, സെക്രെട്ടേറിയല്‍, ബിസിനസ്- 
സിഎ, സിഎംഎ, സിഎസ്, എല്‍എല്‍ബി, എംബിഎ, ബിടെക്.


ജൂനിയര്‍ അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഓപ്പറേഷന്‍ അസിസ്റ്റന്റ്- 
ഡിഗ്രി, പിജി
ഹൗസ് കീപ്പിംഗ്- 
പത്താം ക്ലാസ്
 
21 മുതല്‍ 35 വയസുവരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മണപ്പുറം ഫിനാന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.manappuram.com/careers വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.

 

Advertisment