കാരന്തൂര്‍: സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടക്കുന്ന മാനവസഞ്ചാരത്തിന് സുന്നി വൈജ്ഞാനിക കേന്ദ്രമായ മര്‍കസില്‍ സ്വീകരണം നല്‍കി.
സഞ്ചാരത്തിന്റെ കോഴിക്കോട് ജില്ലാ പര്യടനത്തിന്റെ ഭാഗമായി കുന്ദമംഗലം സോണില്‍ നടന്ന പ്രഭാത സവാരിക്ക് ശേഷം നടന്ന സ്വീകരണ സംഗമത്തില്‍ സമസ്ത മുശാവറ അംഗങ്ങളും മര്‍കസ് മുദരിസുമാരും ചേര്‍ന്ന് എസ് വൈ എസ് സംസ്ഥാന - ജില്ലാ ഭാരവാഹികളെയും പ്രവര്‍ത്തകരെയും സ്വീകരിച്ചു.
സമസ്ത മുശാവറ അംഗം വി പി എം ഫൈസി വില്യാപ്പള്ളി സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി.
മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി, ആര്‍ പി ഹുസൈന്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, ബശീര്‍ സഖാഫി കൈപ്പുറം, അബൂബക്കര്‍ നിസാമി കാളരാന്തിരി, സൈനുദ്ദീന്‍ സഖാഫി കുന്ദമംഗലം, സത്താര്‍ കാമില്‍ സഖാഫി, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുറഹ്‌മാന്‍ സഖാഫി വാണിയമ്പലംഉമറലി സഖാഫി എടപ്പുലം ചടങ്ങില്‍ സംബന്ധിച്ചു.