കൊച്ചി: അഹമ്മദാബാദ് ആസ്ഥാനമായ മെര്‍ക്കുറി ട്രേഡ് ലിങ്കിസ് ലിമിറ്റഡ് അവകാശ ഓഹരി വില്‍പ്പനയിലൂടെ 48.95 കോടി രൂപ സമാഹരിക്കുന്നു. നവംബര്‍ ഏഴിനു തുടങ്ങിയ വില്‍പ്പന ഡിസംബര്‍ അഞ്ച് വരെ തുടരും. ഒരു ഓഹരി വില 44.95 രൂപയാണ്.
ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് കമ്പനി അവകാശ ഓഹരി വില്‍പ്പന നടത്തുന്നത്. മൊത്തം 1.08 കോടി ഇക്വിറ്റി ഓഹരികളാണ് വിറ്റഴിക്കുന്നത്. 10 രൂപയാണ് ഓഹരിയുടെ മുഖവില. ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് നാല് അവകാശ ഓഹരികള്‍ ലഭിക്കും.
സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധനാവശ്യങ്ങള്‍ക്കാണ് പ്രധാനമായും വിനിയോഗിക്കുക.