ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകള്‍ ചാടിപ്പോയി: മുന്നറിയിപ്പുമായി പോലീസ്

അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകള്‍ ചാടിപ്പോയി. സൗത്ത് കരോലിനയിലുള്ള ആല്‍ഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍ നിന്നുമാണ് കുരങ്ങുകള്‍ ചാടിപ്പോയത്.

New Update
monkey 2

 

Advertisment

സൗത്ത് കരോലിന: അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകള്‍ ചാടിപ്പോയി. സൗത്ത് കരോലിനയിലുള്ള ആല്‍ഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍ നിന്നുമാണ് കുരങ്ങുകള്‍ ചാടിപ്പോയത്.

ബോഫറ്റ് കൗണ്ടിയിലെ കാസല്‍ ഹാള്‍ റോഡിലുള്ള ഗവേഷണ കേന്ദ്രത്തില്‍നിന്ന് 43 റീസസ് മക്കാക് വിഭാഗത്തില്‍പ്പെട്ട കുരങ്ങുകളെയാണ് കാണാതായതെന്ന് യെമസേ പോലീസ് അറിയിച്ചു. 

വ്യാഴാഴ്ച ഉച്ചയോടെയാണ് കുരങ്ങുകള്‍ ചാടിപ്പോയത്. കൂടിന്റെ വാതില്‍ അടയ്ക്കാന്‍ ജീവനക്കാരന്‍ മറന്നുപോയതാണ് അവ ചാടിപ്പോകാന്‍ കാരണമെന്ന് സ്ഥാപനത്തിന്റെ സി.ഇ.ഒ ഗ്രെഗ് വെസ്റ്റര്‍ഗാഡ് പറഞ്ഞു. സൗത്ത് കരോലിനയിലെ താമസക്കാര്‍ക്ക് വാതിലുകളും ജനലുകളും പൂട്ടുന്നതിനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Advertisment