മോണ്ടിനെഗ്രോ വെടിവെപ്പ്. 10 പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്ക്

മോണ്ടിനെഗ്രോയിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

New Update
BUM

മോണ്ടിനെഗ്രോ: മോണ്ടിനെഗ്രോയിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Advertisment

പ്രതിയായ അക്കോ മാര്‍ട്ടിനോവിച്ച് ഒളിവിലാണെന്നും, തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 


രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ ബാറില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം ബാറിലെ തര്‍ക്കത്തിനു പിന്നാലെയാണ് മാര്‍ട്ടിനോവിച്ച് വീട്ടില്‍ നിന്ന് ആയുധം കൊണ്ടുവന്ന് വെടിയുതിര്‍ത്തത്. 


ബാറില്‍ നാലുപേരെ കൊലപ്പെടുത്തിയ ശേഷം മറ്റ് മൂന്ന് സ്ഥലങ്ങളിലേക്ക് മാറി വെടിയുതിര്‍ക്കുകയായിരുന്നു. 


അനധികൃതമായി ആയുധങ്ങള്‍ കൈവശം വെക്കുക, അക്രമാസക്തമായ പെരുമാറ്റവുമാണ് മാര്‍ട്ടിനോവിച്ചിന് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

Advertisment