/sathyam/media/media_files/2024/12/22/4JlRcfKRfcuduznxrXJe.jpeg)
ന്യൂഡല്‍ഹി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് മുംബൈ നഗരം ഒരുങ്ങുമ്പോള്‍ ദീപാലങ്കാരം പ്രഭയില്‍ മുംബൈ തിളങ്ങി നില്‍ക്കുന്നു. ഇക്കുറി ആഘോഷങ്ങള്‍ക്ക് സമയ നിയന്ത്രണമില്ലാത്തതിനാല്‍ പുലരും വരെ ഹോട്ടലുകളും പ്രവര്‍ത്തിക്കും.
ഇന്നും നാളെയും ഓഫീസുകളില്‍ അവധിയെടുത്ത് പുതുവത്സരാഘോഷത്തിനായി തയ്യാറെടുത്തിരിക്കുന്നവരും നിരവധിയാണ്.
മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാം നിറഞ്ഞു കഴിഞ്ഞു.
മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ, മറൈന്‍ ഡ്രൈവ്, ചൗപ്പാത്തി, ജൂഹു, ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്, കൂടാതെ നവി മുംബൈയിലെ പാം ബീച്ച്, തുടങ്ങിയ ഇടങ്ങളാണ് പ്രധാന ആഘോഷ കേന്ദ്രങ്ങള്‍.
ഇവിടെയെല്ലാം ഇന്ന് രാത്രിയോടെ ജനസമുദ്രമായിരിക്കും.
മധ്യ റയില്‍വേയും പശ്ചിമ റയില്‍വെയും ഒരു ഡസനോളം സ്‌പെഷ്യല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളാണ് നടത്തുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3:00 മുതല്‍ 2025 ജനുവരി 1-ന് രാവിലെ 6:00 വരെ പ്രത്യേക ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കയാണ്. കനത്ത സുരക്ഷയിലാണ് നഗരം.
14000 പോലീസുമാരെയാണ് സുരക്ഷക്കായി പ്രധാന കേന്ദ്രങ്ങളിലായി നിയോഗിച്ചിരിക്കുന്നത്.
എട്ട് അഡീഷണല്‍ കമ്മീഷണര്‍മാര്‍, 29 ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍, 53 അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, 2,184 ഓഫീസര്‍മാര്‍, 12,048 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരുള്‍പ്പെടെ 15,000 ഉദ്യോഗസ്ഥരെ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ വിന്യസിക്കും.
പുതുവത്സരാഘോഷങ്ങള്‍ക്കായി ഗോവയിലേക്ക് പോകുന്നവരുടെ തിരക്കും ഇക്കുറി കൂടുതലാണ്.
വാഹനങ്ങളുടെ അധിക തിരക്കില്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മുംബൈ-ഗോവ ഹൈവേയില്‍ ഗതാഗതക്കുരുക്ക് നേരിടുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us