/sathyam/media/media_files/OzjHopSWX8oPKR3MC67V.jpg)
കലിഫോര്‍ണിയ: നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിത വില്യംസിന്റെ മടക്കം വീണ്ടും അനിശ്ചിതത്വത്തില്‍. ഫെബ്രുവരിയില്‍ നിശ്ചയിച്ച മടക്കം ഏപ്രില്‍ വരെ നീളാന്‍ സാധ്യതയുണ്ട്.
സ്‌പേസ് എക്സിന്റെ ക്രൂ 10 ദൗത്യം വൈകുന്നതിനാലാണിത്. പുതിയ ക്രൂഡ്രാഗണ്‍ പേടകം തയ്യാറാക്കുന്നതിനുണ്ടായ കാലതാമസമാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
ബഹിരാകാശ നിലയത്തിലേക്ക്
ഈ പേടകത്തില്‍ സുനിതാ വില്യംസിനെയും സഹയാത്രികനായ ബുച്ച് വില്‍മോറിനെയും മടക്കി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇരുവരും ബഹിരാകാശ നിലയത്തിലേക്ക് യാത്ര പുറപ്പെട്ടത്.
യാത്രക്കിടെ തന്നെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് തകരാര്‍ ഉണ്ടായെങ്കിലും ഇരുവരും സുരക്ഷിതമായി നിലയത്തിലെത്തി. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൂര്‍ണമായി വിജയിച്ചില്ല.
ഇടയ്ക്ക് സുനിതയുടെ ശരീര ഭാരം വളരെക്കുറഞ്ഞത് വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് ഭാരക്കുറവില്ലെന്നും ഇങ്ങോട്ട് പുറപ്പെട്ടപ്പോഴത്തെ അതെ ഭാരമാണെന്നും സുനിത ഉറപ്പു നല്‍കിയിരുന്നു.
നിലയത്തിലെ ശാസ്ത്രപരീക്ഷണങ്ങളിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും സുനിത പങ്കെടുക്കുന്നുണ്ട്.