New Update
/sathyam/media/media_files/2024/12/07/6QTMK8hy5wUOQm48XIUx.jpg)
നെതർലൻഡ്; നെതർലൻഡ്‌സിലെ ഹേഗിലെ ഫ്ലാറ്റിൽ സ്‌ഫോടനം. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
Advertisment
ഇന്ന് വൈകുന്നേരം 06:15 നായിരുന്നു സ്ഫോടനം. ടാർവേകാമ്പ് പ്രദേശത്ത് നിരവധി വീടുകൾ തകർന്നു. ഇനിയും എത്ര പേരെ കാണാതായിട്ടുണ്ടെന്ന് അറിയില്ലെന്ന് നഗര മേയർ ജാൻ വാൻ സാനെൻ പറഞ്ഞു. സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല,.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെട്ടവരെ പുറത്തെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പോലീസ് പറയുന്നത്. സ്‌ഫോടനസമയത്ത് 20 പേർ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. സ്‌ഫോടനത്തിൽ അഞ്ച് ഫ്ലാറ്റുകൾ തകർന്നതായാണ് ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവശിഷ്ടങ്ങൾ അരിച്ചെടുക്കാൻ സ്‌നിഫർ ഡോഗ്‌സുള്ള രക്ഷാസംഘത്തെ വിന്യസിച്ചിട്ടുണ്ട്.