മയക്കുമരുന്നുമായി പിടിയിലായ 8 പാക്കിസ്ഥാനികള്‍ക്ക് 20 വര്‍ഷം തടവ്

ഗുജറാത്ത് തീരത്ത് നിന്ന് 2015ല്‍ 6.96 കോടി രൂപ വിലമതിക്കുന്ന 232 കിലോ ഹെറോയിന്‍ പിടികൂടിയ കേസില്‍ ശിക്ഷ വിധിച്ചു. 

New Update
Arrest 1

ഗുജറാത്ത്:  ഗുജറാത്ത് തീരത്ത് നിന്ന് 2015ല്‍ 6.96 കോടി രൂപ വിലമതിക്കുന്ന 232 കിലോ ഹെറോയിന്‍ പിടികൂടിയ കേസില്‍ ശിക്ഷ വിധിച്ചു. 

Advertisment

എട്ട് പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കാണ് പ്രത്യേക കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. എന്‍ഡിപിഎസ് ആക്ട് കേസുകളുടെ പ്രത്യേക ജഡ്ജി ശശികാന്ത് ബംഗാറാണ് ശിക്ഷ വിധിച്ചത്.


നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം പരമാവധി 20 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു.


പ്രതികളുടെ കൈയില്‍ നിന്ന് മൂന്ന് സാറ്റലൈറ്റ് ഫോണുകളും ജിപിഎസ് നാവിഗേഷന്‍ ചാര്‍ട്ടുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. 

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുമേഷ് പുഞ്ജ്വാനി ആവശ്യപ്പെട്ടു. ഇത് മറ്റ് മയക്കുമരുന്ന് കടത്തുകാര്‍ക്ക് ഒരു പാഠമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Advertisment