Advertisment

വാഹനത്തിലും ബൈക്കിലുമായി വന്ന് പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുന്ന സംഘം റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ വിലസുന്നു. പണമില്ലെങ്കില്‍ ശാരീരികമായി ഉപദ്രവിക്കുകയാണ് ഇവരുടെ രീതി

കാറുകളിലും സ്‌കൂട്ടറുകളിലുമാണ് പിടിച്ചുപറി സംഘമെത്തുന്നത്.

author-image
റാഫി പാങ്ങോട്
Updated On
New Update
theft 1

റിയാദ്: റിയാദ്, മുറബ്ബ, സുമൈസി,ബത്തഹാ, ശാരറെയില്‍,മര്‍ഗബ് ഗോള്‍ഡ് മാര്‍ക്കറ്റിന്റെ പുറകുവശം തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രിയിലും രാവിലെയും പിടിച്ചുപറി സംഘം വിലസുന്നു. കാറുകളിലും സ്‌കൂട്ടറുകളിലുമാണ് പിടിച്ചുപറി സംഘമെത്തുന്നത്. യമന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി പിടിച്ചുപറി സംഘവും ഇവരുടെ കൂട്ടത്തില്‍ ഉണ്ട്.

Advertisment


വാഹനങ്ങള്‍ കാത്തുനില്‍ക്കുന്ന യാത്രക്കാരെ ടാക്‌സി എന്ന് പറഞ്ഞു വാഹനത്തില്‍ കയറ്റി കൊണ്ടു പോയി  ഏതെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശാരീരികമായി നോവിക്കുകയും ചിലരെ മുറിവേല്‍പ്പിക്കുകയും കയ്യിലുള്ള മുഴുവനും പിടിച്ചു പറിക്കുകയും കയ്യില്‍ റിയാല്‍ ഇല്ലെങ്കില്‍ ശാരീരികമായി വേദനിപ്പിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യാറുണ്ട്.

പലരും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട് എങ്കിലും ഭയപ്പെട്ട് പലരും തുടര്‍നടപടിക്കായി പോലീസ്റ്റേഷനില്‍ പോകാറില്ല. അടുത്തിടെ ആലപ്പുഴ സ്വദേശിയും  മാധ്യമപ്രവര്‍ത്തകനുമായ ജലീല്‍ ആലപ്പുഴ സുബഹി നമസ്‌കാരത്തിന് പള്ളിയില്‍ പോയപ്പോള്‍ കാറില്‍ വന്ന മോഷണസംഘം ആയുധവുമായി ജലീലിന്റെ അടുക്കലേക്ക് എത്തി പരിശോധനയില്‍ ജലീലിന്റെ കയ്യില്‍ ഒന്നുമില്ല എന്ന് മനസ്സിലായപ്പോള്‍ വിട്ടയക്കുകയാണ് ചെയ്തത്. 

theft 2

അപൂര്‍വമാണ് ഇങ്ങനെയൊരു സംഭവം. സാധാരണ കയ്യില്‍ ഒന്നും ഇല്ലായെങ്കില്‍ ശാരീരികമായി ബുദ്ധിമുട്ടിക്കുന്ന മുറിവേല്‍പ്പിക്കുന്ന സ്ഥിരം പരിപാടി മോഷണ സംഘം നടത്താറുണ്ട്. അടുത്തിടെ മുറബാ ഭാഗങ്ങളില്‍  ഒട്ടനവധി വിദേശികളെ പണവും മൊബൈല്‍ ഫോണും വാച്ചും പിടിച്ചുപറിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പിടിച്ചു ഉപദ്രവിക്കുന്നതിന് പുറമേ ശാരീരികമായി മുറിവേല്‍പ്പിക്കുകയും ചെയ്തു.

 റിയാദ് സെന്‍ട്രല്‍ ബത്തഹായില്‍ റിയാദിന്റെ പുറത്തുനിന്ന് സിറ്റിയില്‍ വരുന്ന ഒട്ടനവധി ആള്‍ക്കാരെ പോക്കറ്റ് അടിക്കുകയും. പിടിച്ചുപറിക്കുകയും ചെയ്തിരുന്നു തുടര്‍ന്ന് പിടിച്ചുപറി സംഘങ്ങളെ പിടിക്കുന്നതിനു വേണ്ടി സാമൂഹ്യപ്രവര്‍ത്തകന്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാനുമായ റാഫി പാങ്ങോട് റിയാദ് ഗവര്‍ണര്‍ക്കും പോലീസ് ഡയറക്ടര്‍ ആസ്ഥാനത്തും പരാതികള്‍ നല്‍കി. തുടര്‍ന്ന്പ്രത്യേക അന്വേഷണ ടീം അംഗങ്ങളെ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ രഹസ്യ അന്വേഷണം നടത്തുകയും തുടര്‍ന്ന് അനേകം പിടിച്ചുപറി സംഘത്തെ പിടിച്ചു. ഇവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് അനേകം പിടിച്ചുപറി സംഘത്തെയായിരുന്നു പിടിച്ചത്.

ആയുധങ്ങളും പണവും സ്വര്‍ണവും മൊബൈല്‍ ഫോണുകളും അടങ്ങിയ സാധനങ്ങള്‍ കണ്ടെത്തി. ഇവരുടെ മോഷണസംഘത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഇവര്‍ മോഷണം നടത്തുന്നത് വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും സ്ത്രീകളില്‍ നിന്നും കുട്ടികളില്‍ നിന്നുമാണ്. 

ഭിക്ഷാടനം നടത്തുന്ന രീതിയില്‍ വാഹനങ്ങളില്‍ വന്നു കൊട്ടുകയും ഗ്ലാസ് തുറക്കുമ്പോള്‍ മൊബൈലോ പോക്കറ്റില്‍ ഉള്ള സാധനങ്ങളും പിടിച്ചു പറിച്ചു പോകുന്നവരും ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്യുകയും ശിക്ഷ നടപടിക്ക് ശേഷം സ്വദേശത്തേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നത്. 

കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഴയ മോഷണം ശ്രമം നടക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോഷണത്തിന് ഇരയായ വ്യക്തികള്‍ പരാതിപ്പെട്ട പോലീസ് സ്റ്റേഷന്‍ ഡീറ്റെയില്‍സ്, പോലീസ്റ്റേഷന്റെ ഫയല്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, കൃത്യമായിഎഴുതി സാമൂഹ്യ പ്രവര്‍ത്തകന്‍ റാഫി പാങ്ങോട് മായി ബന്ധപ്പെടുക. റിയാദ് ഗവര്‍ണര്‍ക്കും പോലീസ് ആസ്ഥാനം ഡയറക്ടര്‍ പരാതി നല്‍കുവാന്‍ വേണ്ടിയാണ്.

മിക്ക എല്ലാ വിദേശികളും പരാതികള്‍ നല്‍കുവാനും തുടര്‍നടപടിക്ക് സഹകരിക്കുവാനും പലരും ഒഴിഞ്ഞു നില്‍ക്കാറുണ്ട്. മറ്റുള്ളവര്‍ക്ക്  നാളെ  ഈ അവസ്ഥ ഉണ്ടാകാതെയിരിക്കാന്‍ പോലീസില്‍ പരാതി നല്‍കി കൃത്യമായി ഞങ്ങളുടെ കൂടെ സഹകരിക്കുകയും ഈ ടീം അംഗങ്ങളെ പിടിക്കുന്നതിന് പോലീസിനോടൊപ്പം സഹകരിക്കുകയും വേണം..

 

Advertisment