ഉക്രൈന്‍: ഉക്രൈനിലെ ഒഡെസയില്‍ ഇന്നത്തെ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രെയ്‌നിലെ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.
''പ്രാഥമിക വിവരം അനുസരിച്ച്, 10 പേര്‍ കൊല്ലപ്പെടുകയും നാല് കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,''ഏജന്‍സി ടെലിഗ്രാമിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു റഷ്യന്‍ ബാലിസ്റ്റിക് മിസൈല്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് പതിക്കുകയും ഒരു അപ്പാര്‍ട്ട്‌മെന്റ് , യൂണിവേഴ്‌സിറ്റി കെട്ടിടം, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി ടെലിഗ്രാമില്‍ പറഞ്ഞു. 'ഇവ റാന്‍ഡം സ്‌ട്രൈക്കുകളല്ലെന്നും ഇവ ഷോ സ്‌ട്രൈക്കുകളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.