New Update
/sathyam/media/media_files/2025/01/11/W65Svcd5D89dL33xLwVF.jpg)
പത്തനംതിട്ട: ശബരിമലയില്‍ നിലവില്‍ പ്രതിദിനം ഒരു ലക്ഷം പേര്‍ വരുന്നുണ്ടെന്നും എത്ര ആളുകള്‍ വന്നാലും സുരക്ഷ ഒരുക്കാന്‍ പൊലീസ് തയ്യാറാണെന്നും സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു.
Advertisment
എരുമേലി പാത വഴി പ്രത്യേക പാസ് ഇനി ഉണ്ടാകില്ല. അനധികൃത വ്യൂ പോയിന്റ് ഒഴിവാക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുക്കുഴി വന്ന് പമ്പയില്‍ കയറാതെ ആളുകള്‍ വരുന്നത് തടയുന്നുണ്ട്.
പമ്പ ഗണപതിയെ ദര്‍ശിക്കാതെ കയറി വരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ വ്യക്തമായ നിര്‍ദേശം ഉണ്ടായിട്ടുണ്ട്.
ഹൈക്കോടതി പോസിറ്റീവ് ആയാണ് ഇടപെടല്‍ നടത്തിയത്.
എല്ലാ വകുപ്പുകളുടെയും വലിയ സഹകരണം ഉണ്ടായിരുന്നു. ഇത്തവണ പരാതി ഇല്ലാതെ മുന്നോട്ട് പോകാന്‍ കാരണം അതാണെന്നും സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.