സാന്‍ഫ്രാന്‍സിസ്‌കോ: വിമാന യാത്രക്കിടെ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച യാത്രക്കാരന് വിലക്കേര്‍പ്പെടുത്തി യുണൈറ്റഡ് എയര്‍ലൈന്‍സ്.
ഡിസംബറില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഫിലിപ്പീന്‍സിലെ മനിലയിലേക്ക് പറക്കുന്നതിനിടയിലായിരുന്നു സംഭവം.
ഉറക്കത്തില്‍ നിന്നെഴുന്നേറ്റ ഇയാള്‍ ബിസിനസ് ക്ലാസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജെറോം ഗുട്ടിറെസ് എന്നയാളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയുമായിരുന്നു.
ഇരയുടെ മകളാണ് സംഭവം കണ്ടത്. സംഭവം വിമാനത്തിലെ ജീവനക്കാര്‍ ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും പിതാവിന്റെ ആരോഗ്യത്തിന് വിലകല്‍പ്പിച്ചില്ലെന്നും മകള്‍ ആരോപിച്ചു.
സംഭവം വിവാദമായതോടെ ആരോപണവിധേയനായ യാത്രക്കാരന് വിലക്ക് ഏര്‍പ്പെടുത്തിയതായി യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. യുവാവ് മദ്യപിച്ചിരുന്നതായും മകള്‍ ആരോപിച്ചു.
വിമാനത്തില്‍ പ്രശ്നമുണ്ടായെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വക്താവ് അനൗഷാ റസ്ത സ്ഥിരീകരിച്ചു. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനിന്നു.
യാത്രക്കാരനെ വിലക്കിയെന്നും റസ്ത ഒരു ഇമെയിലില്‍ എഴുതി. മൂത്രമൊഴിച്ചയാള്‍ സഹയാത്രക്കരനോട് മാപ്പ് ചോദിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.