ന്യൂഡല്‍ഹി: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കുന്നതിന് ഇന്ത്യയ്ക്ക് നയതന്ത്ര കുറിപ്പ് അയച്ചതായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു.
16 വര്‍ഷത്തെ ഭരണം അട്ടിമറിച്ച വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യം വിട്ട ആഗസ്റ്റ് 5 മുതല്‍ 77 കാരിയായ ഹസീന ഇന്ത്യയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
ധാക്ക ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണല്‍ (ഐസിടി) ഹസീനയ്ക്കും നിരവധി മുന്‍ കാബിനറ്റ് മന്ത്രിമാര്‍ക്കും ഉപദേഷ്ടാക്കള്‍ക്കും സൈനിക, സിവില്‍ ഉദ്യോഗസ്ഥര്‍ക്കും 'മനുഷ്യത്വത്തിനും വംശഹത്യക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്ക്' അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
തിരികെ കൊണ്ടുവരണം
ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്കായി ബംഗ്ലാദേശ് ഹസീനയെ ഇവിടെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് വാക്കാലുള്ള ഒരു കുറിപ്പ് (നയതന്ത്ര സന്ദേശം) അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈന്‍ പറഞ്ഞു.
ധാക്കയും ന്യൂഡല്‍ഹിയും തമ്മില്‍ കൈമാറല്‍ കരാര്‍ നിലവിലുണ്ടെന്നും ഉടമ്പടി പ്രകാരം ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെ കൊണ്ടുവരാമെന്നും ആലം പറഞ്ഞു.