New Update
/sathyam/media/media_files/2025/01/03/64e6AFgNoeDswQ9Djolu.jpg)
ന്യൂയോര്‍ക്ക്: പുതുവത്സര ദിനത്തില്‍ അമേരിക്കയെ നടുക്കിയ ന്യൂ ഓര്‍ലിയാന്‍സിലെ ഭീകരാക്രമണം ആക്രമണത്തില്‍ കുറ്റക്കാരനെന്ന് സംശയിക്കുന്ന ഷംസുദ്ദീന്‍ ജബാറിന് പുറത്തുനിന്ന് നേരിട്ടോ അല്ലാതെയോ സഹായങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിതെന്നും എഫ്ബിഐ.
പ്രതിയടക്കം 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഷംസുദ്ദീന്‍ ആരുമായും ബന്ധമില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആളാണ്.
എന്നാല്‍ ഇയാള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്നും നടത്തിയ ഭീകരാക്രമണം തന്നെയാണെന്നും എഫ്ബിഐ വിശ്വസിക്കുന്നു.
അതേസമയം ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ സൈബര്‍ട്രക്ക് കാര്‍ പൊട്ടിത്തെറിച്ച സംഭവവും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യത്തിനും എഫ്ബിഐ ഉത്തരം പറഞ്ഞു.
അതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ പ്രസക്തമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു.
എഫ്.ബി.ഐ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.