New Update
/sathyam/media/media_files/2024/11/16/yF0vKf3K74ihkgNh72Q9.jpg)
സുരിനാം: തെക്കേ അമേരിക്കന്‍ രാജ്യത്തിനുള്ള വികസന സഹായത്തിന്റെ ഭാഗമായി സുരിനാമിലേക്ക് 425 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും മറ്റ് ഭക്ഷ്യയോഗ്യമായ വസ്തുക്കളും അയച്ചു.
സുരിനാമിന്റെ സാമൂഹ്യക്ഷേമ പദ്ധതിയെ പിന്തുണയ്ക്കുന്നതിനാണ് ചരക്ക് അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
സുരിനാം ഗവണ്‍മെന്റിന്റെ സാമൂഹ്യക്ഷേമ പരിപാടിക്കായി ഭക്ഷ്യധാന്യങ്ങളും മറ്റ് ഭക്ഷ്യയോഗ്യമായ വസ്തുക്കളും വിതരണം ചെയ്യുന്നതിലൂടെ അവരെ പിന്തുണയ്ക്കാനുളള ഇന്ത്യയുടെ പ്രതിബദ്ധത നിറവേറ്റുന്നുവെന്ന് അദ്ദേഹം എക്സില്‍' പറഞ്ഞു.
ഏകദേശം 425 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും മറ്റ് ഭക്ഷ്യയോഗ്യമായ വസ്തുക്കളും അടങ്ങിയ ആദ്യ ചരക്ക് ഇന്ത്യയില്‍ നിന്ന് പരമാരിബോയിലേക്ക് പുറപ്പെട്ടതായി അദ്ദേഹം പറഞ്ഞു.