ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂന്‍ അറസ്റ്റില്‍

ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂന്‍ അറസ്റ്റില്‍

New Update
korea-defence-1123491

സോള്‍ : ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂന്‍ അറസ്റ്റില്‍. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ നീക്കത്തിന് പിന്നില്‍ കിം യോങ് ഹ്യൂന്‍ ആണെന്ന് ആരോപിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. 

Advertisment


ഞായറാഴ്ച രാവിലെ 1.30ന് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടേഴ്സ് ഓഫീസില്‍ സ്വമേധയാ ഹാജരായ കിം യോങ് ഹ്യൂനിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞദിവസം  മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.


 അതേസമയം, ചൊവ്വാഴ്ച രാത്രിയാണ് പ്രസിഡന്റ് യൂന്‍ സുക് യോള്‍ രാജ്യത്ത് അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷം കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രസിഡന്റിന്റെ നീക്കം. എന്നാല്‍, സമ്മര്‍ദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളില്‍ യൂന്‍ തന്നെ നിയമം പിന്‍വലിച്ചു.

Advertisment