സ്‌പെയര്‍ പാര്‍ട്‌സുകളുടെയും അവശ്യ ഘടകങ്ങളുടെയും ക്ഷാമം. 34 വിമാനങ്ങളില്‍ 17 എണ്ണം സര്‍വീസ് നിര്‍ത്തുന്നു

കൂടാതെ 17 എയര്‍ബസ് എ 320 വിമാനങ്ങളില്‍ ഏഴെണ്ണവും പ്രവര്‍ത്തനരഹിതമാണ്.

New Update
pia 1

കറാച്ചി: സ്‌പെയര്‍ പാര്‍ട്‌സുകളുടെയും അവശ്യ ഘടകങ്ങളുടെയും ക്ഷാമം മൂലം 34 വിമാനങ്ങളില്‍ 17 എണ്ണത്തിന്റെ സര്‍വീസ് നിര്‍ത്തുന്നതായി പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ). നിലവില്‍ എയര്‍ലൈനിന്റെ 12 ബോയിങ് 777 വിമാനങ്ങളില്‍ ഏഴെണ്ണത്തിന്റെയും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്.

Advertisment

കൂടാതെ 17 എയര്‍ബസ് എ 320 വിമാനങ്ങളില്‍ ഏഴെണ്ണവും പ്രവര്‍ത്തനരഹിതമാണ്. അതുപോലെ അഞ്ച് ചെറിയ എടിആര്‍ വിമാനങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

അവശ്യ ഘടകങ്ങള്‍ ലഭിക്കുന്നില്ല

എഞ്ചിനുകള്‍, ലാന്‍ഡിങ് ഗിയര്‍, ഓക്‌സിലറി പവര്‍ യൂണിറ്റുകള്‍ (എപിയു), മറ്റ് സുപ്രധാന ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ അവശ്യ ഘടകങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് സര്‍വ്വീസ് നിര്‍ത്തുന്നത്. 

ഫണ്ടിന്റെ ദൗര്‍ലഭ്യവും ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്ന് കൃത്യമായ അനുമതി ലഭിക്കാത്തതുമാണ് ക്ഷാമത്തിന് പ്രധാന കാരണമെന്നാണ് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

 

 

Advertisment