New Update
/sathyam/media/media_files/2025/01/03/98YZnu886LWW0SHRq6Wj.jpeg)
റഷ്യ: റഷ്യയില്‍ അഭയം പ്രാപിച്ച സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്.
Advertisment
റഷ്യയിലെ ഒരു മുന്‍ ചാരന്റെ എക്‌സ് അക്കൌണ്ടിലാണ് ഈ വിവരം പ്രത്യക്ഷപ്പെട്ടത്.
അസദിനെ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി റഷ്യയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
കഴിഞ്ഞ ദിവസം അസദിന് കടുത്ത ചുമയും ശാരീരിക ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഡോക്ട്ര്‍മാരെത്തി പരിശോധിച്ചപ്പോള്‍ അസദിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു.
അസദ് നിലവില്‍ മോസ്‌കോയിലെ വസതിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നാണ് വിവരം.
അതേസമയം റഷ്യ ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us