തായ് മത്സ്യബന്ധന കപ്പലുകള്‍ക്ക് നേരെ മ്യാന്‍മര്‍ നാവികസേന വെടിയുതിര്‍ത്ത സംഭവത്തില്‍  പ്രതിഷേധമറിയിച്ച് തായ്ലന്‍ഡ്

തായ് മത്സ്യബന്ധന കപ്പലുകള്‍ക്ക് നേരെ മ്യാന്‍മര്‍ നാവികസേന വെടിയുതിര്‍ത്ത സംഭവത്തില്‍  പ്രതിഷേധമറിയിച്ച് തായ്ലന്‍ഡ്.

New Update
XINWATRA

ബാങ്കോക്ക് : തായ് മത്സ്യബന്ധന കപ്പലുകള്‍ക്ക് നേരെ മ്യാന്‍മര്‍ നാവികസേന വെടിയുതിര്‍ത്ത സംഭവത്തില്‍  പ്രതിഷേധമറിയിച്ച് തായ്ലന്‍ഡ്. വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി മുങ്ങിമരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Advertisment

മ്യാന്‍മറിന്റെ സമുദ്രാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയെന്ന് ആരോപിച്ചാണ് മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ  മ്യാന്‍മറിന്റെ നേരെ വെടിയുതിര്‍ത്തതെന്ന് മ്യാന്‍മര്‍ അവകാശപ്പെട്ടു. ഈ അവകാശവാദത്തെ തായ്ലന്‍ഡ് പ്രധാനമന്ത്രിയായി പയേതുങ്താന്‍ ഷിനവത്ര ചോദ്യം ചെയ്തു.

തെക്കന്‍ തായ് പ്രവിശ്യയായ റാനോങിന് സമീപം മ്യാന്‍മറിലെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ 4-5.7 നോട്ടിക്കല്‍ മൈല്‍ (7.410.6 കിലോമീറ്റര്‍) അകലെയായിരിക്കെയാണ് 15 തായ് മത്സ്യബന്ധന ബോട്ടുകളില്‍ രണ്ടെണ്ണത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് തായ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഞങ്ങള്‍ അക്രമത്തെ പിന്തുണയ്ക്കുന്നില്ല' തായ്ലന്‍ഡ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ തേടുകയാണെന്നും തടവിലാക്കിയ 31 മത്സ്യത്തൊഴിലാളികളെ  മോചിപ്പിക്കണമെന്നും ഷിനവത്ര പറഞ്ഞു. സംഭവത്തില്‍ തായ്ലന്‍ഡ് വിദേശകാര്യ മന്ത്രി മാരിസ് സാംഗിയാംപോങ്സയും മ്യാന്‍മര്‍ സര്‍ക്കാരിന്  കത്തയച്ചു.  എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാനും തായ് പൗരന്മാരെ വേഗത്തില്‍ മോചിപ്പിക്കാനും ആവശ്യപ്പെട്ട്  മ്യാന്‍മര്‍ അംബാസഡറുമായി  തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മ്യാന്‍മറിലെ ഭരണകക്ഷിയായ ജുണ്ട ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 2021 മുതല്‍ സൈന്യം അധികാരം പിടിച്ചെടുക്കുകയും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കുകയും പ്രതിഷേധങ്ങളെ  മാരകശക്തി ഉപയോഗിച്ച് തകര്‍ത്ത് സായുധ കലാപത്തിന് തുടക്കമിടുകയും ചെയ്തതോടെ മ്യാന്മാര്‍ പ്രതിസന്ധിയിലാണ്.

Advertisment