New Update
/sathyam/media/media_files/2024/12/13/dKJBZhTDW3eFvAPuNt36.jpeg)
ബീജിങ്: പുതുവര്‍ഷദിനത്തില്‍ തായ്‌വാന് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്. ചൈനയുടേയും തയ്വാന്റെയും കൂടിചേരല്‍ ഒരാള്‍ക്കും തടയാനാവില്ലെന്ന് ഷീ പറഞ്ഞു.
Advertisment
തയ്‌വാന്റെ ഇരുവശത്തുമുള്ള ജനങ്ങള്‍ ഒരു കുടുംബമാണ്. അവരുടെ കൂടിചേരലും ആര്‍ക്കും തടയാനാവില്ല.
ചരിത്രപരമായ ഒത്തുചേരല്‍ ഉണ്ടാകുമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷീ പറഞ്ഞു.
തയ്‌വാനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. നിരന്തരമായി യുദ്ധകപ്പലുകളും വിമാനങ്ങളും അയച്ച് രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഇതിനിടെയാണ് ഇപ്പോള്‍ പുതുവത്സരദിനത്തില്‍ ഷീയുടെ പ്രസ്താവന കൂടി പുറത്ത് വരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us